സാഹസിക പാമ്പ് പിടുത്തം:റോഷ്നിക്ക് പ്രേംനസീർ പുരസ്ക്കാരം



തിരുവനന്തപുരം:  ഏറെ അപകടകാരിയായ രാജവെമ്പാല ഉൾപ്പെടെ 750 ലേറെ പാമ്പുകളെ അതിസാഹസികമായി പിടികൂടി കാട്ടിലേക്ക് വിട്ട ആദ്യ വനിത ഫോറസ്റ്റ് ഓഫീസർ ഡോ: എസ്. റോഷ്നിക്ക് പ്രേംനസീർ സുഹൃത് സമിതി പ്രേംനസീർ ജനസേവ പുരസ്ക്കാരം നൽകി ആദരിക്കുന്നു. ജൂലൈ 20 ന് വൈകിട്ട് 4 ന് തിരുവനന്തപുരം സ്റ്റാച്ചു, ഉപ്പളം  തായ്നാട് ഹാളിൽ നടക്കുന്ന ചടങ്ങിൽ ചലച്ചിത്ര പിണണി ഗായകൻ ജി. വേണുഗോപാൽ പുരസ്ക്കാരം സമർപ്പിക്കുമെന്ന് സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു. ബി. വേണുഗോപാലൻ നായർ -സംഗീത പ്രതിഭ,രാധിക നായർ - സംഗീതശ്രേഷ്ഠ, ജി.സുന്‌ദരേശൻ - കലാപ്രതിഭ, എം.കെ.സൈനുൽ ആബ്ദീൻ - പ്രവാസി മിത്ര, നാസർ കിഴക്കതിൽ - കർമ്മ ശ്രേയസ്, എം.എച്ച്. സുലൈമാൻ -സാംസ്ക്കാരിക നവോത്‌ഥാനം, ഐശ്വര്യ ആർ.നായർ-യുവകലാപ്രതിഭ എന്നീ പുരസ്ക്കാരങ്ങളും സമർപ്പിക്കും. ചലച്ചിത്ര താരം മായാ വിശ്വനാഥ് , സസ്നേഹം ജി. വേണുഗോപാൽ ട്രസ്റ്റ് അഡ്മിൻ ഗിരീഷ് ഗോപിനാഥ് എന്നിവർ പങ്കെടുക്കും. പ്രേംസിംഗേഴ്സിൻ്റെ ഗാനസന്ധ്യയും ഉണ്ടാകും.

ALSOREAD :പദവികൾ സ്വന്തം സുരക്ഷയ്ക്കുവേണ്ടി മാത്രമോ?

https://www.morningnewsonline.in/2025/07/midhun.html






Post a Comment

0 Comments