കോതമംഗലം: തൊടുപുഴ ഡി പോൾ പബ്ലിക്ക് സ്കൂളിൽ നടന്ന സെൻട്രൽ കേരള സഹോദയ ഇൻ്റർ സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കാറ്റഗറി -3 പെൺകുട്ടികളുടെ മത്സരത്തിൽ കോതമംഗലം മർത്തമറിയം പബ്ലിക്ക് സ്കൂളിനെ പ്രതിനിധീകരിച്ച അൽന അന്ന അജിമോൻ ഒന്നാം സ്ഥാനം നേടി. സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയായ അൽനാ കോഴിപ്പിള്ളി ഇലവുംകുടി അജിമോൻ പൗലോസിൻ്റേയും ബെസ്സിയുടേയും മകളാണ്. ചാമ്പ്യൻഷിപ്പിൽ മർത്തമറിയം പബ്ലിക്ക് സ്കൂൾ ഒവറോൾ ഫസ്റ്റ് റണ്ണേർ അപ്പ് സ്ഥാനം നേടി. കോതമംഗലം റിയോ കിയു ഷിറ്റൊ റിയു കരാട്ടെ ഡു ഇൻ്റർനാഷണൽ സ്കൂളിൽ ഷിഹാൻ ബീനീഷ് ജോസിൻ്റെ കീഴിലാണ് അൽന കരാട്ടെ പരീശീലനം നേടുന്നത്.
സെൻട്രൽ കേരള സഹോദയ ഇൻ്റർ സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കാറ്റഗറി -3 പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ അൽനാ അന്ന അജിമോൻ.







0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മോർണിംഗ് ന്യൂസ് ഡെയ്ലിയുടെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.