
വീണ്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു. ഓരോതവണയും അധികാരികള്‍ ഉണരണമെങ്കില്‍ ഓരോ ജീവന് ബലികൊടുക്കേണ്ട സ്ഥിതിയിലേയ്ക്ക് നമ്മുടെ ഭരണ, ഉദ്യോഗസ്ഥ വൃന്ദം മാറിക്കഴിഞ്ഞു. പഞ്ചായത്ത്തലം മുതല്‍ വകുപ്പ് തലംവരെ മുന്‍കൂട്ടി തയ്യാറാക്കിവച്ചിരിയ്ക്കുന്ന അനുശോചനം, റിപ്പോര്‍ട്ട് തേടല്‍, സമ്മാനതുക, അല്ലെങ്കില്‍ ഒരുവീട്, വിഷയത്തെക്കുറിച്ച് വിശദമായ പഠനം തുടങ്ങിയ സ്ഥിരം പരിപാടികളില്‍ അധികാരികള്‍ മുഴുകിയിരിയ്ക്കുന്നു.
ഒരു വിദ്യാലയം എന്ന നിലയില്‍ ഈ അപകടത്തില്‍ സ്കൂളിന്റെ ത്തരവാദിത്വം ചെറുതല്ല. അധ്യാപകരും പിടിഎയും അടക്കമുള്ളവര്‍, ഇത്രയും താഴ്ന്ന് സ്ഥിതിചെയ്യുന്ന വൈദ്യുതലൈനിലെ അപകട സാധ്യത ശ്രദ്ധയില്‍ പെട്ടില്ലെന്നു പറയുന്നത് അപഹാസ്യമാണ്.
സുരക്ഷയുടെ പേരും പറഞ്ഞ് കോതമംഗലത്തിനടുത്ത് ഒരു കര്‍ഷകന്റെ 406ഓളം വാഴകള്‍ വെട്ടിമാറ്റി താരമായ കെസ്ഇബി, കുഞ്ഞുങ്ങള്‍ പഠിയ്ക്കുന്ന സ്കൂളിന്റെ മുകളിലൂടെ താഴ്ന്ന് കിടന്ന വൈദ്യുതികമ്പികള്‍ കണ്ടില്ലെന്ന് പറയുന്നത് അത്ഭുതപ്പെടുത്തുന്നു. മീറ്ററിലെ നമ്പറുകള്‍കള്‍ മാത്രം കണ്ണില്‍ തെളിയുന്ന റീഡിംഗിനുവരുന്ന തൊഴിലാളിപോലും അങ്ങിനെയൊരു ലൈന്‍ അവിടെയുണ്ടെന്ന് കണാത്തത് അപാരം തന്നെ. ഇവിടെ സ്കൂളും കെഎസ്ഇബിയും ഒരുപോലെ കുറ്റക്കാരാണ്.
പല മേഖലകളിലും അരുതാത്തത് സംഭവിക്കാതിരിയ്ക്കാന്‍ എത്ര ജീവനുകള്‍ ഇനിയും നല്‍കേണ്ടി വരും.
അതേസമയം, വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ച സംഭവത്തില്‍ വീഴ്ച സംഭവിച്ചു എന്നു പറയുമ്പോഴും ആര്‍ക്കാണ് വീഴ്ച സംഭവിച്ചതെന്ന വിഷയത്തില്‍ ഇപ്പോഴും ആശയക്കുഴപ്പം നില്നില്ക്കുന്നതുകൊണ്ട് തര്‍ക്കം തുടരുകയാണ്.
നാല്‍പ്പതു വര്‍ഷമായി ഇവിടെ വൈദ്യുതി ലൈന്‍ ഉണ്ടെന്ന് കെഎസ് ഇബി എന്‍ജിനീയര്‍ പറഞ്ഞ, കൊല്ലം തേവലക്കര സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ഥി മിഥുന് ഷോക്കേറ്റ് മരിച്ച വൈദ്യുതി ലൈന്‍ അഴിച്ചു മണിക്കൂറുകള്‍ കൊണ്ട് അഴിച്ചുമാറ്റി കെഎസ്ഇബി മാതൃകയായി. അതോടെ അവരുടെ ഭാഗം വൃത്തിയായി.
ആ വിദ്യാര്‍ത്ഥിയ്ക്ക് ഒരു വീടു നല്‍കുമെന്ന മന്ത്രി പ്രസ്താപിച്ചു. വളരെ നല്ലകാര്യം. ഇപ്പോഴത്തെ വീടിന്റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷമായിരുന്നു.
അങ്ങിനെയൊരു വീട് അവിടെയുള്ളകാര്യം ജനങ്ങളുമായി ഏറ്റവും അടുത്ത് ഇടപെടുന്ന അവിടുത്തെ പഞ്ചായത്ത് അധികാരികള്‍ക്ക് അറിയില്ലായിരുന്നോ? രാഷ്ട്രീയക്കാര്‍ വോട്ട് യാചിച്ച് ചെന്നപ്പോള്‍ പോലും അതൊന്നും ശ്രദ്ധയില്‍ പെട്ടില്ലേ എന്ന് ചോദിച്ചു പോകുകയാണ്. അതോ ഒരു ജീവന് പൊലിഞ്ഞാലേ ജനവറഷതിനിധികളുടെ കണ്ണുകള്‍ തുറക്കുകയുള്ളോ?
ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളെയോ ഉദ്യോഗസ്ഥരെയോ ഭരണകര്‍ത്താക്കളെയോ അപമാനിക്കുവാനോ താഴ്ത്തിക്കാണിക്കാനോ അല്ല ഇങ്ങനെ ചോദിയ്ക്കുന്നത്. എന്തിനാണ് നിങ്ങള്‍ വോട്ട് നേടി ജയിച്ചത്? ജന ക്ഷേമത്തിനോ അതോ സ്വന്തം ക്ഷേമത്തിനോ അതോ രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി മാത്രമോ?
എന്തിനാണ് ശമ്പളം വാങ്ങി ഉദ്യോഗസ്ഥ പദവിയിലിരിയ്ക്കുന്നത്? സ്വന്തം സുരക്ഷയ്ക്കുവേണ്ടി മാത്രമോ?
അവര്‍ മാത്രമല്ല, ഞാനും നിങ്ങളും ഉത്തരവാദികളാണ്. നമ്മുടെ സമൂഹത്തിന്റെ സുരക്ഷയ്ക്കായി നമ്മുടെ കണ്ണുകളും കാതുകളും തുറന്നുവയ്ക്കേണ്ടിയിരിയ്ക്കുന്നു.










0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മോർണിംഗ് ന്യൂസ് ഡെയ്ലിയുടെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.