സിസ്റ്റർ മേരി ബല്ലർമിൻ ഈഴക്കുന്നേൽ എസ് എച്ച് അന്തരിച്ചു

 


കോതമംഗലം :  തിരുഹൃദയ സന്യാസിനി സമൂഹം കോതമംഗലം ജ്യോതി പ്രോവിൻസ് അംഗം സിസ്റ്റർ മേരി ബല്ലർമിൻ ഈഴക്കുന്നേൽ  എസ് എച്ച് (79) അന്തരിച്ചു.

സംസ്കാരം നാളെ (06/07/2025- ഞായർ ) ഉച്ചകഴിഞ്ഞ് മൂന്നിന് മൈലക്കൊമ്പ് തിരുഹൃദയ മഠം സെമിത്തേരിയിൽ .

 പരേത  നെടിയകാട് ഈഴക്കുന്നേൽ പരേതരായ ഇ ജെ ഫിലിപ്പിന്റെയും മോനിയുടെയും 6 മക്കളിൽ രണ്ടാമത്തെ മകളാണ്. ജോസഫ്, സിസ്റ്റർ ആഞ്ചലിക് എസ് എച്ച്, സിസ്റ്റർ സിസിലി എസ് എച്ച്, ജെയിംസ്, ഫിലോമിന ജോസ് കുരിശുങ്കൽ  എന്നിവർ സഹോദരങ്ങളാണ്.

 മൈലക്കൊമ്പ്, ജർമ്മനി, രാജക്കാട് മുതലക്കോടം,ബാംഗ്ലൂർ, നെടുങ്കണ്ടം, പൈങ്കുളം, നേര്യമംഗലം പ്രയർഹൗസ്,  മടക്കത്താനം   എന്നീ മഠങ്ങളിൽ അംഗമായും നേഴ്സായും മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റൽ  മഠം, നെടുങ്കണ്ടം കരുണാ ഹോസ്പിറ്റൽ മഠം, പൈങ്കുളം ഹോസ്പിറ്റൽ മഠം, മടക്കത്താനം എന്നിവിടങ്ങളിൽ സുപ്പീരിയർ ആയും  സേവനമനുഷ്ഠിച്ചിട്ടുണ്ട്.




Post a Comment

0 Comments