എംബിബിഎസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി ആഷ്ലിൻ റെജി

 

                                                     ഡോ. ആഷ്ലിൻ റെജി


മുണ്ടക്കയം: എംബിബിഎസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി ആഷ്ലിൻ റെജി. മുണ്ടക്കയം പുഞ്ചവയലിൽ  ആഷ്ലിൻ റെജി എംബിബിഎസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി.കിടാരക്കുഴിയിൽ കെ.കെ റെജി കൊച്ചുമോൾ ദമ്പതികളുടെ മൂത്തമകനാണ് ആഷ്ലിൻ. സഹോദരി ആഷ്നമോൾ റെജി ബാം​ഗ്ലൂരിൽ നേഴ്സിം വിദ്യാർത്ഥിനിയാണ്. 

ഒരു മിഡിൽക്ലാസ് കുടുംബത്തിൽ ജനിച്ചുവളർന്ന ആഷ്ലിന് തന്റെ ലക്ഷ്യത്തിൽ എത്തുക അത്ര എളുപ്പം ആയിരുന്നില്ല.  എന്നാൽ മാതാപിതാക്കളുടെ കഠിന പ്രത്നവും പൂർണ്ണമായ പിന്തുണയും സാഹചര്യങ്ങളെ മറികടക്കുവാൻ പ്രചോദനമായി. 

  വിജയം കരസ്ഥമാക്കിയ ഈ സന്തോഷ നിമിഷത്തിൽ തനിക്കുവേണ്ടി പ്രാർത്ഥിക്കുകയും പിന്തുണ നൽകിയ പപ്പയുടെ സഹോദരങ്ങൾ വല്യമ്മ അമ്മിണി കുഞ്ഞൂഞ്ഞ് മറ്റ് ബന്ധുമിത്രാദികളോട് എല്ലാവരോടും കൂടാതെ പല പ്രതിസന്ധികളുടെ നടുവിലും കൈവിടാതെ കാത്ത ദൈവത്തോടും നന്ദിയുണ്ട്. 

   ഒരു ഡോക്ടറായി തന്റെ സേവനം സ്വന്ത നാട്ടിൽത്തന്നെ നൽകണമെന്നാണ് ആഷ്ലിയുടെ ആ​ഗ്രമമെന്നും തന്റെ ദൗത്യം എന്താണെന്നും അത് ഉത്തരവാദിത്വത്തോടെ നിറവേറ്റുമെന്നും മോർണിം​ഗ് ന്യൂസ് ചീഫ് എഡിറ്റർ ഷാജി വാഴൂരിന്റെ ചോദ്യത്തിനു മറുപടിയായി ഡോ. ആഷ്ലിൻ റെജി പറഞ്ഞു.


ഡോ. 
ആഷ്ലിൻ റെജി മാതാപിതാക്കൾക്കും സഹോദരിയ്ക്കുമൊപ്പം





Post a Comment

0 Comments