അപ്രഖ്യാപിത പവര്‍ കട്ടുകളില്‍ പ്രതിഷേധിച്ച് ബിജെപി കോതമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി


ബിജെപി കോതമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനം ഈസ്റ്റ് ജില്ലാ പ്രസിഡൻ്റ്  പി.പി. സജീവ്  ഉദ്ഘാടനം ചെയ്യുന്നു




കോതമംഗലം : അപ്രഖ്യാപിത പവര്‍ കട്ടുകളില്‍ പ്രതിഷേധിച്ച് ബിജെപി കോതമംഗലം  മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. കോതമംഗലം  കെഎസ്ഇബി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനം എറണാകുളം ഈസ്റ്റ് ജില്ലാ പ്രസിഡൻ്റ് പി.പി. സജീവ്  ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിന്ധു പ്രവീൺ അദ്ധ്യക്ഷത വഹിച്ചു. ഈസ്റ്റ് ജില്ലാ ട്രഷറർ അനിൽ ഞാളുമഠം, സംസ്ഥാന കൗൺസിൽ അംഗം അഡ്വ. എൻ. എൻ. ഇളയത്,  മണ്ഡലം ജനറല്‍സെക്രട്ടറിമാരായ  കെ.എൻ. ജയചന്ദ്രൻ , അനീഷ് വാവേലി,  യുവമോര്‍ച്ച ഈസ്റ്റ് ജില്ലാ പ്രസിഡന്റ് അനന്തു സജീവന്‍, മണ്ഡലം വൈസ് പ്രസിഡൻ്റുമാരായ പി. എസ്. രാജു, മണ്ഡലം സെക്രട്ടറിമാരായ ജെറിൻ ലാസർ, അഡ്വ. വിഷ്ണു എൻ.വി. തുടങ്ങി നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.

Hunny Bunny
The ultimate shop for Gifts & Toys
Exclusive shop for bycycles.
📍Kothamangalam Bypass Road
Contact : 98471 70064
https://www.instagram.com/hunny_bunny_toys?







Post a Comment

0 Comments