12 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് വള്ളക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡ് ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതിന്റെ ഉദ്ഘാടനം ഷിബു തെക്കുംപുറം എംഎൽഎ നിർവഹിക്കുന്നു.

പല്ലാരിമംഗലം: പന്ത്രണ്ട് വർഷത്തോളമായി മുടങ്ങിക്കിടന്ന വള്ളക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡിന് ഒടുവിൽ ശാപമോക്ഷം. പല്ലാരിമംഗലം ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽപ്പെട്ട അപ്രോച്ച് റോഡ് റിയൽ ഹീറോസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശ്രമദാനമായി കട്ടവിരിച്ച് ഇരുവശങ്ങളും കോൺക്രീറ്റ് ചെയ്ത് ഗതാഗതത്തിനായി തുറന്നുകൊടുത്തു.
ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എം. സിദ്ധിഖിന്റെ നേതൃത്വത്തിലായിരുന്നു റോഡ് നവീകരണ പ്രവർത്തനങ്ങൾ. പ്രദേശവാസികൾക്കും യാത്രക്കാർക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്ന റോഡ് ജനകീയ കൂട്ടായ്മയിലൂടെയാണ് ഗതാഗതയോഗ്യമാക്കിയത്.
പഞ്ചായത്ത് പ്രസിഡന്റ് പി.കെ. മൊയ്തു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷെവ. ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ജോമി തെക്കേക്കര, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എം. സിദ്ധിഖ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഹക്കിം ഖാൻ, അനിൽകുമാർ, റഷീദ് പെരുമ്പച്ചാലിൽ, മീരാൻ മാത്രകട്ട്, പി.പി. മുഹമ്മദ്, ഷൈനി ജോളി, രാജീവ് ആലുമ്പറമ്പിൽ, ബാവ മുറിയോടിയിൽ, റഷീദ് ഊറക്കാട്ട്, പി.എം. ബഷീർ, ജോമോൻ കഞ്ഞിരത്തിങ്കൽ, ഹനീഫ ഈറക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
Hunny Bunny
The ultimate shop for Gifts & Toys
Exclusive shop for bycycles.
📍Kothamangalam Bypass Road
Contact : 98471 70064
https://www.instagram.com/hunny_bunny_toys?











0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മോർണിംഗ് ന്യൂസ് ഡെയ്ലിയുടെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.