Johnson Kothamangalam Karukappillil
കീരംപാറ: കീരംപാറ സെന്റ് സെബാസ്റ്റ്യൻസ് പള്ളി ഇടവകയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കോതമംഗലം ധർമ്മഗിരി ഹോസ്പിറ്റലിന്റെയും ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡെന്റൽ കോളേജിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് നടത്തിയത്.
പാരിഷ് ഹാളിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ കോതമംഗലം എം.എൽ.എ ഷിബു തെക്കുംപുറം അധ്യക്ഷത വഹിച്ചു. ഗവ. ചീഫ് വിപ്പ് അഡ്വ. അപ്പു ജോൺ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.
ജൂബിലിയോടനുബന്ധിച്ച് നൽകുന്ന 3 -മത് സ്കോളർഷിപ്പ് ഐറിൻ ജിമ്മി പുതിയാത്ത് ഏറ്റുവാങ്ങി. വിവിധ മേഖലകളിൽ മികവ് പുലർത്തിയ ഇടവകാംഗങ്ങളെ ചടങ്ങിൽ ആദരിച്ചു: കോയമ്പത്തൂർ അമൃത യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ബി.എയ്ക്ക് ഫസ്റ്റ് റാങ്കോടെ ഗോൾഡ് മെഡൽ നേടിയ സിന്ധു ആൻഡ്രൂസ് തേക്കുംകാട്ടിൽ,
കോതമംഗലം മുൻസിപ്പാലിറ്റിയുടെ മികച്ച യുവ കർഷകനായി തിരഞ്ഞെടുക്കപ്പെട്ട ജെറിൻസ് ജോൺ റാത്തപ്പിള്ളിൽ, രൂപതാ പ്രതിഭാ സംഗമത്തിൽ മികച്ച പ്രതിഭകളായി തിരഞ്ഞെടുക്കപ്പെട്ട എവലിൻ വിനു കൊട്ടാരത്തിൽ,എൽസ അലക്സ് കുരിശുംമൂട്ടിൽ എന്നിവർക്ക് ചീഫ് വിപ്പ് ഉപഹാരങ്ങൾ വിതരണം ചെയ്തു.ആദ്യമായി ഇടവകയിലെത്തിയ ഗവ. ചീഫ് വിപ്പ് അപ്പു ജോണിനെ ഇടവക വികാരി ഫാദർ മാത്യു കൊച്ചുപുരയ്ക്കൽ പൊന്നാടയണിയിച്ച് ഉപഹാരം നൽകി ആദരിച്ചു.
ഇടവക വികാരി ഫാദർ മാത്യു കൊച്ചുപുരയ്ക്കൽ സ്വാഗതവും മെഡിക്കൽ ക്യാമ്പ് കമ്മിറ്റി കൺവീനർ ജോമോൻ ജോസഫ് നന്ദിയും പറഞ്ഞു. ആറ് വ്യത്യസ്ത വിഭാഗങ്ങളിലായി നടത്തപ്പെട്ട ക്യാമ്പിൽ 500-ലധികം പേർ പങ്കെടുത്തു.










0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മോർണിംഗ് ന്യൂസ് ഡെയ്ലിയുടെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.