മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ജേതാവായ എസ്.ഐ. ശ്രീ എം. കെ ജേക്കബിന് ആദരവും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പുരസ്കാരവും വേറിട്ട വഴിയിൽ വാഴക്കുളം 18-ാം വാർഡ് ഗ്രാമസഭ


തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷൻ എസ്. ഐ ,ശ്രീ ജേക്കബ്  എം കെ യെ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ.ശാരദ പൊന്നാട അണിയിച്ച് ആദരിക്കുന്നു


മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ജേതാവായ എസ്.ഐ. ശ്രീ എം. കെ ജേക്കബിന് ആദരവും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പുരസ്കാരവും വേറിട്ട വഴിയിൽ വാഴക്കുളം 18-ാം വാർഡ് ഗ്രാമസഭ


വാഴക്കുളം: വാഴക്കുളം ഗ്രാമ പഞ്ചായത്ത് വാർഡ് 18, ഗ്രാമ സഭ കീൻപുരം ഗവഃ ആയുർവ്വേദ ഡിസ്പൻസറിയിൽ വച്ച്  വാഴക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി കെ ശാരദ നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫൈസൽ സി എ , ബ്ലോക്ക് മെമ്പർ അസീന ടീച്ചർ, ഗ്രാമ പഞ്ചായത്ത് അംഗം ശ്രീദേവി രമേഷ് , ജി എൻ മോഹനൻ, കെ കെ ചെറിയാൻ മാസ്റ്റർ, എന്നിവർ ആശംസ അറിയിച്ചു. 

മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡൽ നേടിയ തടിയിട്ട പറമ്പ് പോലീസ് സ്റ്റേഷൻ എസ് ഐ ശ്രീ എം. കെ ജേക്കബ്ബ് നെ ചടങ്ങിൽ ആദരിച്ചു. എസ് എസ് എൽ സി , പ്ലസ് ടൂ , ഡിഗ്രി, പി ജി , തലങ്ങളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ചടങ്ങിൽ ടി പി ഗോപാലൻ പടനായർ മെമ്മോറിയൽ അവാർഡ് നൽകി.  



പഞ്ചായത്ത് നിയമ സഹായത്തെ കുറിച്ച് ലീഗൽ എയ്ഡ്  മെമ്പർ ശ്രീമതി സിനി സംസാരിച്ചു.വാർഡ് വികസന സമിതി അംഗം എ കെ ജയകുമാർ സ്വാഗതവും ,

 പഞ്ചായത്തംഗം ശ്രീദേവി രമേഷ് നന്ദിയും അർപ്പിച്ച യോഗം ദേശീയ ഗാനത്തോടെ അവസാനിച്ചു.ഇരുനൂറ്റിയൻപതിൽ പരം  അംഗങ്ങൾ പങ്കെടുത്ത സഭ വാഴക്കുളം പഞ്ചായത്തിലെ ഏറ്റവും വലിയ ഗ്രാമ  സഭ ആയിരുന്നു.





Post a Comment

0 Comments