അതിരാവിലെ നേരം പരപര വെളുക്കുന്ന നേരത്താരൊക്കയോ എന്തൊക്കയോ വിളിച്ചുകൂവി ഓടുന്ന ഓട്ടം കേട്ടു തെല്ലംബരപ്പോടെ ഞാനും ചടപട ചാടിഎണീറ്റ് നോക്കീടവേ
കണ്ടൂ ജനം കൂട്ടമായ് തെരുവിലൂടെ തെക്കോട്ടേക്കോടുന്ന ഓ ട്ടം കാര്യ മെന്തെ ന്നറിയാതെ അവരിലൊരാളായി ഞാനും കൂടെകൂടി ഓടുന്ന നേരത്താരോ വിളിച്ചു കൂവുന്ന കേട്ടു നമ്മുടെ തെക്കേലെ നാരായണി മുത്തി ചത്തു പോയി
ഒരു കൊള്ളിയാൻ മിന്നി എന്നിൽ ഇന്നലെ യും തമ്മിൽ കണ്ടു മിണ്ടി ആ പള്ളില്ലാ മോണകാട്ടി ചിരിച്ചെന്നോടൊരു നൂറു കൂട്ടം കാര്യങ്ങൾ ചോന്നതോർത്തു നിന്നു പോയ് ഞാൻ
കീറി പറിഞ്ഞു ചോർന്നൊലി ക്കുന്ന കടും നീല ടർപ്പാലിൻ കുടിലിൽ ചാണകം മെഴുകിയ തറയിൽ കീറ പ്പായിലിരുന്ന് ഈർക്കി ലി ചൂല് കെട്ടുന്ന മുത്തി നാരായണി എന്നും എന്നോടു ചൊല്ലും പഞ്ചായത്തിലപേക്ഷ വച്ചിട്ടേറെ നാളായ് കാത്തിരിക്കുന്നു ഞാൻ
ചോർന്നൊലി ക്കാത്തോരീ വീട്ടിൽ ഒരന്തിയുറങ്ങി മരിക്കാൻ കൊതിയുണ്ടെനിക്കേറെ എന്റെ ഉണ്ണി നീ ഇന്നീ എന്റെ വാർഡിന്റെ മെമ്പറല്ലേ
ദൂരത്തു നിന്നു തന്നെ ഞാൻ കണ്ടു ഇടിമിന്നലേ റ്റു കത്തി വീണ \ തെങ്ങിൻ തലപ്പാ കുടിലിന്നു മുകളിൽ ആഞ്ഞു പതിച്ചാ ളിക്കത്തീടാവേ ആ അഗ്നി നാള ങ്ങൾക്കുള്ളിലെവിടേയോ എന്റെ നാരായണി മുത്തി കത്തി ക്ക രിഞ്ഞൊരുപിടി ചാരമായ് തീരുന്നതും നോക്കി നിറകണ്ണുമായ് സ്തബ്ദനായ് നിൽക്കുവാനേ കഴിഞ്ഞുള്ളെനിക്ക്!!!




.jpg)





0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മോർണിംഗ് ന്യൂസ് ഡെയ്ലിയുടെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.