എം.എ കോളേജിൽ ബയോളജി സെമിനാർ. ഉദ്ഘാടനം പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ നിർവഹിച്ചു.

 

കോതമംഗലം എം. എ. കോളേജിലെ   ബയോളജി അസോസിയേഷന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളുടേയും, സെമിനാറിന്റെയും ഉദ്ഘാടനം പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ നിർവഹിക്കുന്നു.ഡോ. ധന്യ പി നാരായണൻ, ഡോ. ബ്ലെസി ജോൺ,ഡോ. ശ്രീജിത്ത്‌ ശ്രീകുമാരൻ, ഡോ. ശരത് ജി നായർ എന്നിവർ സമീപം


കോതമംഗലം : മാർ അത്തനേഷ്യസ് കോളേജിൽ ഇൻ്റഗ്രേറ്റഡ് ബയോളജി അസോസിയേഷൻ്റെ നേതൃത്വത്തിൽ 'ഏകാരോഗ്യം നല്ല നാളേക്ക് എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. അസോസിയേഷന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളുടേയും, സെമിനാറിന്റെയും ഉദ്ഘാടനം പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ നിർവഹിച്ചു

ALSO READ:റിട്ട. ഹെഡ്മാസ്റ്റർ പുതുപ്പാടി ചിറപ്പടി  മണ്ണാറപ്രായിൽ എം എം  തൊമ്മൻ അന്തരിച്ചു          https://www.morningnewsonline.in/2025/08/kothamangalam.html      

.കോട്ടയം, എം. ജി യൂണിവേഴ്സിറ്റിസെൻ്റർ ഓഫ്‌ എക്സലൻസ്, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ടെക്നോളജി ആൻ്റ് ഇന്നോവേഷൻ റിസേർച്ച് സയൻ്റിസ്റ്റ് ഡോ.ശ്രീജിത്ത് ശ്രീകുമാരൻ ഏകാരോഗ്യം എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.വിവിധ വിഭാഗങ്ങളിൽ നിന്നായി നൂറിൽ പരം വിദ്യാർത്ഥികളും, അധ്യാപകരും സെമിനാറിൽ പങ്കെടുത്തു.

കോഴ്സ്കോർഡിനേറ്റർ ഡോ. ശരത് ജി നായർ, വകുപ്പ് മേധാവി ഡോ. ധന്യ പി നാരായണൻ, പ്രോഗ്രാം കോർഡിനേറ്റർ ഡോ. ബ്ലെസി ജോൺ എന്നിവർ സെമിനാറിൽ പ്രസംഗിച്ചു.

കീരംമ്പാറയിൽ ഇടിമിന്നലേറ്റ്  2 വീടുകൾക്ക് നാശ നഷ്ടം                                   https://www.morningnewsonline.in/2025/08/keerampara-2.html   




Post a Comment

0 Comments